യു.എസില്‍ 2023 ആദ്യ മൂന്നു മാസത്തിനിടയില്‍ 63 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു

0

യു.എസില്‍ 2023 ആദ്യ മൂന്നു മാസത്തിനിടയില്‍ 63 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു

വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ 2023-ന്റെ ആദ്യ മൂന്നു മാസത്തിനിടയില്‍ 63 ചര്‍ച്ചുകള്‍ ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ട്.

ഫാമിലി റിസര്‍ച്ച് കൌണ്‍സില്‍ (എഫ്ആര്‍സി) നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നശിപ്പിക്കപ്പെടാനുള്ള ഉദ്ദേശ്യത്തോടെ ആക്രമണത്തിനിരയായത് 53 ചര്‍ച്ചുകള്‍ ‍, തീവെച്ചു നശിപ്പിക്കപ്പെട്ടത് 10 ചര്‍ച്ച്, കൂടാതെ തീവെയ്ക്കാനുള്ള ശ്രമം, വെടിവെയ്പ്, ബോംബാക്രമണ ഭീഷണിക്കേസുകള്‍ ‍, മറ്റു രണ്ടു ആക്രമണ ഭീഷണിക്കേസുകള്‍ എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ളത്.

ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 43 കേസുകള്‍ ‍, ഫെബ്രുവരിയില്‍ 14, മാര്‍ച്ചില്‍ കേസില്ലാത്തതുള്‍പ്പെടെ 12 എണ്ണം എന്നിങ്ങനെയാണ് കണക്കുകള്‍ ‍.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യത്തെ 3 മാസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ വര്‍ദ്ധനയാണുണ്ടായത്. യു.എസിലെ 29 സ്റ്റേറ്റുകളിലും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.

നോര്‍ത്ത് കരോലിനയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ നടന്നത്. 7 എണ്ണം. തോക്കുധാരികള്‍ നടത്തുന്ന ആക്രമണങ്ങള്‍ യു.എസില്‍ വര്‍ദ്ധിച്ചു വരികയാണ്.

You might also like