ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

0

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

സംഗീതം ഇഷ്ടപ്പെടാത്തവരാരുമില്ല. സംഗീതം കേള്‍ക്കുന്നതിലൂടെ മാനസീകാശ്വാസം ലഭിക്കുവാനും സമ്മര്‍ദ്ദം കുറയ്ക്കുവാനും മാത്രമല്ല ഇത് തലച്ചോറിനെ ചെറുപ്പമായി നിലനിര്‍ത്തുവാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.

സംഗീതം എന്നത് ഏതു പ്രായക്കാര്‍ക്കും ഉത്തമമാണ്. ചെറുപ്പം മുതല്‍ കുട്ടികളെ എന്തെങ്കിലുമൊരു സംഗീത ഉപകരണം പഠിപ്പിക്കുന്നത് അവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ശാസത്രജ്ഞര്‍ പറയുന്നത്.

ദീര്‍ഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിര്‍ത്താനുള്ള സ്വാഭാവികവും പ്രായവുമായി ബന്ധപ്പെട്ടതുമായ തകര്‍ച്ചയെ പ്രതിരോധിക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ് ബീജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ യൂണിവേഴ്സിറ്റി ഓഫ് സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്കോളജിയില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ ‍. സംഗീതം മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ ഉത്തേജിപ്പിക്കുവാന്‍ കഴിയുന്നു.

ഉറങ്ങുന്നതിനു മുമ്പ് പാട്ട് കേള്‍ക്കുകയാണെങ്കില്‍ ശാരീരികമായും മാനസികമായും ശരീരത്തെ സ്ളീപ്പ് മോഡിലേക്ക് കൊണ്ടെത്തിക്കുവാന്‍ സഹായിക്കുമെന്നു പറയുന്നു.

കൂടാതെ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് ഗാഢനിദ്ര ലഭിക്കുവാനും സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

You might also like