മെസേജുകള്‍ മറ്റുള്ളവര്‍ കാണുമെന്ന ഭയം വേണ്ട; ഇനി ചാറ്റ് ലോക്ക് ചെയ്യാം,പുതിയ ഫീച്ചറുമായി വാട്സാപ്പ്
ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന ആളുകളുമായുള്ള സംഭാഷണം ലോക്ക് ചെയ്തുവെക്കാനുള്ള ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സാപ്പ്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരെങ്കിലും ആയിട്ടുള്ള ചാറ്റ് ഉപയോക്താവ് “ചാറ്റ് ലോക്ക്” ചെയ്തു എന്നിരിക്കട്ടെ. ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും മറക്കപ്പെടും . ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിന്റെ പാസ് വേഡോ, ഫിംഗർ പ്രിന്റ് ടച്ചോ പോലുള്ള പോലുള്ള ബയോമെട്രിക്ക് വിവരങ്ങളോ ഉപയോഗിച്ച് “ചാറ്റ് ലോക്ക്” ചെയ്യാം.
കുടുംബാംഗങ്ങളോ മറ്റാരെങ്കിലുമോ ഫോൺ കൈവശം വെക്കുന്ന സമയത്ത് നോട്ടിഫിക്കേഷനുകൾ വന്നാൽ അത് മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്ന മറക്കാൻ പുതിയ നോട്ടിഫിക്കേഷൻ നിങ്ങളെ സഹായിക്കും എന്നാണ് പുതിയ ഫീച്ചർ പരിചയപ്പെടുത്തിക്കൊണ്ട് വാട്സാപ്പ് മാതൃകമ്പനിയായ മെറ്റയും വ്യക്തമാക്കുന്നത്. എന്തായാലും പുതിയ ഫീച്ചർ അടിപൊളിയാണെന്നാണ് ഉപയോക്താക്കളും പറയുന്നത്.