പ്രാര്‍ത്ഥിക്കുന്ന 87 ശതമാനം അമേരിക്കക്കാരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഉത്തരം ലഭിച്ചതായി പറയുന്നു

0

പ്രാര്‍ത്ഥിക്കുന്ന 87 ശതമാനം അമേരിക്കക്കാരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഉത്തരം ലഭിച്ചതായി പറയുന്നു
ഒരു അഭിപ്രായ സര്‍വ്വേയില്‍ തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നവരില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ ഒന്നെങ്കിലും ഉത്തരം ലഭിച്ചതായി വ്യക്തമാക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ദിനത്തില്‍ 1700 ലധികം അമേരിക്കക്കാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍.
2023 അമേരിക്കന്‍ പ്രെയര്‍ ഗ്രൂപ്പ് എന്ന് പേരിട്ടിരിക്കുന്ന വോട്ടെടുപ്പിന്റെ റിപ്പോര്‍ട്ട് റേഡിയന്റ് ഫൌണ്ടേഷനാണ് പുറത്തുവിട്ടത്.

പ്രാര്‍ത്ഥിക്കുന്നവരില്‍ 87 ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അവരുടെ ഒരു പ്രാര്‍ത്ഥനയ്ക്കെങ്കങ്കിലും ഉത്തരം ലഭിച്ചതായി വ്യക്തമാക്കി.

സര്‍വ്വേ അനുസരിച്ച് ഒരു ശരാശരി അമേരിക്കക്കാരന്‍ ദിവസത്തില്‍ രണ്ടു തവണ പ്രാര്‍ത്ഥിക്കുന്നു. എല്ലാ ദിവസവും 18 മിനിറ്റ്.

സര്‍വ്വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും വിശ്വസിക്കുന്നത് അവര്‍ എങ്ങനെ വിശ്വസിച്ചാലും ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്നാണ്.

94 ശതമാനം പേരും സ്വയം പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടു. 67 ശതമാനം പേര്‍ കുടുംബത്തോടൊപ്പവും 61 ശതമാനം പേര്‍ അവരുടെ മതപരമോ ആത്മീകമോ ആയ ഗ്രൂപ്പുകളിലെ അംഗങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുന്നവരാണ്.

You might also like