അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശിശ്രൂഷ: 4,166 പേർ യേശുവിനെ സ്വീകരിച്ചു

0

കാലിഫോർണിയ: ചരിത്രമെഴുതി അമേരിക്കയിലെ ജീസസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നാനശിശ്രൂഷ. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാന ശുശ്രൂഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് പൈറേറ്റ്സ് കോവിൽ നടന്ന ചടങ്ങിൽ യേശുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചത്.

ജീസസ് മൂവ്മെന്റെന്ന സംഘടനയുടെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായിട്ടാണ് സ്നാന ശിശ്രൂഷ സംഘടിപ്പിച്ചത്. 4,000-ത്തിലധികം ആളുകൾ കലിഫോർണിയയിലെ ജലസ്നാനം സ്വീകരിച്ചു ക്രിസ്തുവിനെ പിന്തുടർന്നതായി വെസ്റ്റ് കോസ്റ്റ് ലൈഫ് ചർച്ചിലെ പാസ്റ്റർ റേ ജീൻ വിൽസൺ പറഞ്ഞു. ജീവിതത്തിൽ മറക്കാനാവാത്ത നിമിഷമാണിതെന്ന് പാസ്റ്റർ റേ ഇൻസ്റ്റാഗ്രാമിൽ അഭിപ്രായപ്പെട്ടു.

ചർച്ച് ബാസ് സാകാലാണ് പരിപാടി സംഘടിപ്പിച്ചത്. 280-ലധികം പള്ളികളിൽ നിന്നായി 8,000-ത്തിലധികം പേർ ചടങ്ങിന് സാക്ഷികളായി. പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ സ്നാനം സ്വീകരിക്കാൻ കഴിഞ്ഞത് വലിയ ആത്മീയ ഉണർവിന് കാരണമായെന്ന് സ്നാനം സ്വീകരിച്ചവർ അഭിപ്രായപ്പെട്ടു.

You might also like