സ്ത്രീകൾ സഭയിൽ മൂടുപടം ഇടണോ?

0

പൗലോസിന്റെ കൊരിന്ത്യർക്കുള്ള ആദ്യ ലേഖനത്തിന്റെ ഒരു പ്രധാന ഭാഗം സഭയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ്. അവരുടെ പത്തിലധികം ചോദ്യങ്ങൾക്ക് അദ്ദേഹം “വ്യക്തമായ ഉത്തരങ്ങൾ” നൽകുന്നു. ദൈവം തന്റെ പരമാധികാര ജ്ഞാനത്തിൽ ഈ ലേഖനം തിരുവെഴുത്തുകളുടെ കാനോനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനു കാരണം അപ്പോസ്തലൻ കൈകാര്യം ചെയ്ത വിഷയങ്ങൾ കാലാതീതമാണ്. ലേഖനത്തിന്റെ പതിനൊന്നാം അധ്യായത്തിന്റെ ആദ്യപകുതിയിൽ ശിരോവസ്ത്രത്തിന്റെ കാര്യം ചർച്ചചെയ്യുന്നു. ചുവടെയുള്ള അഭിപ്രായങ്ങൾ വായിക്കുന്നതിന് മുമ്പ് മുൻവിധികളില്ലാതെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും 1 മുതൽ 16 വരെയുള്ള വാക്യങ്ങളിലൂടെ കടന്നുപോകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

“…യഹൂദയിലും പാലസ്തീനിലും ശിരോവസ്ത്രം നിലനിന്നിരുന്നു, എന്നാൽ തങ്ങളുടെ ഫാഷനബിൾ ഹെയർസ്റ്റൈലുകൾ കാണിക്കാൻ ഉത്സുകരായ സവർണ ശ്രേണിയിലുള്ള സ്ത്രീകൾ അത് ശീലിച്ചിരുന്നില്ല. അതുകൊണ്ട് പൗലോസിന് സഭയിൽ സവർണ്ണ സബദ്രായവും താഴ്ന്ന ശ്രേണിയിലുള്ളവരുടെയും ആശങ്കയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിനെ അഭിസംബോധന ചെയ്യേണ്ടിവന്നു ” (കടപ്പാട്:- ഐവിപി ബൈബിൾ പശ്ചാത്തല വ്യാഖ്യാനം).

ശിരോവസ്ത്രത്തിന് അനുകൂലമായ നിലപാടാണ് അപ്പോസ്തലൻ സ്വീകരിച്ചതെന്നതിൽ സംശയമില്ല. തന്റെ നിഗമനത്തിന് കുറഞ്ഞത് നാല് കാരണങ്ങളെങ്കിലും അതിനായി അദ്ദേഹം നിരത്തി.
ഒന്നാമതായി, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും മനുഷ്യന്റെയും മുഖ്യ പദവി (1 കോരി 11:3-8). രണ്ടാമതായി, പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്നതിനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അവതരിപ്പിക്കുന്നു (v 9). മൂന്നാമതായി, നമ്മുടെ ആരാധന നിരീക്ഷിക്കുകയും സഭയിലെ ദൈവത്തിന്റെ ഭരണക്രമത്തെക്കുറിച്ച് കരുതലുള്ള ദൂതന്മാരെക്കുറിച്ചും സംസാരിക്കുന്നു (v 10). ഓർക്കുക, ദൈവത്തിന്റെ ശിരഃസ്ഥാനത്തിനെതിരെ മത്സരിച്ച പ്രധാന ദൂതൻ സാത്താൻ ആയിത്തീർന്നു? അവസാനമായി, പൗലോസ് നമ്മെ “പ്രകൃതി” (v15) ഓർമ്മിപ്പിക്കുന്നു. ഒരു സ്ത്രീക്ക് അവളുടെ നീണ്ട മുടിക്ക് പുറമേ ശിരോവസ്ത്രം ഉണ്ടായിരിക്കുന്നത് ദൈവിക നിർണ്ണയത്തിന് ആമേൻ പറയുകയാണെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു.

ശിരോവസ്ത്രത്തിന്റെ കാര്യം കേവലം സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തള്ളികളയുന്നത് ബുദ്ധിശൂന്യമാണ്. അത്തരമൊരു സമീപനം ആത്യന്തികമായി അമൂല്യമായ നിരവധി പുതിയ നിയമഭാഗങ്ങളെ അപ്രസക്തമായി തള്ളിക്കളയും. ഉദാഹരണത്തിന്, അതേ അധ്യായത്തിന്റെ രണ്ടാം പകുതിയിൽ ചർച്ച ചെയ്യുന്ന കർത്താവിന്റെ അത്താഴം അടിസ്ഥാനപരമായി, പ്രതീകാത്മകവും അത് യഹൂദ സാംസ്കാരിക പശ്ചാത്തലത്തിൽ സ്ഥാപിക്കപ്പെട്ടതുമാണ്! ക്രിസ്തീയ ജീവിതത്തിൽ പ്രതീകാത്മകതയുടെ ശക്തി നഷ്ടപ്പെടുന്നതിനെതിരെ നാം സ്വയം സൂക്ഷിക്കണം.

ആധുനിക കേശാലങ്കാരങ്ങളും വസ്ത്രധാരണ രീതികളും ലിംഗവ്യത്യാസങ്ങളെ ഇല്ലാതാക്കുന്നു. എന്നാൽ അപ്പോസ്തോലിക “പാരമ്പര്യങ്ങൾ” നിലനിർത്തുന്നത് ഒരു കൊടും വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കും (v 2). കർത്താവിന്റെ മനസ്സുകൊണ്ട് യുഗത്തിന്റെ പ്രവണത മനസ്സിലാക്കുന്ന ഏതൊരാളിൽ നിന്നും സ്ത്രീപുരുഷന്മാർ ആരാധനയ്ക്കായി ഒത്തുകൂടുന്ന ദൈവഭവനത്തിൽ യാഥാസ്ഥിതികമായ പെരുമാറ്റം മാത്രമേ ഉണ്ടാകയുള്ളൂ (യിര 6:16; 1 തിമോ 3:14,15).

മാത്രമല്ല, സഭയിലെ സ്ത്രീകൾ തല മറയ്ക്കുന്നത് പൊതുവെ ആരെയും വ്രണപ്പെടുത്തുന്നില്ല, എന്നാൽ അവർ മറയ്ക്കുന്നില്ലെങ്കിൽ, അത് ചിലരെയെങ്കിലും വ്രണപ്പെടുത്തുന്നു. അപ്പോസ്തലന്മാർ ഉയർത്തിപ്പിടിച്ച ഒരു പുരാതന പ്രതീകാത്മക ആചാരം സ്വീകരിക്കുന്നതിലൂടെ നമുക്ക് എന്താണ് നഷ്ടപ്പെടുന്നത്? ഇന്ത്യൻ ജനസംഖ്യയുടെ എൺപത് ശതമാനവും ഗ്രാമീണരാണ്, ഏറ്റവുമധികം സുവിശേഷവത്കരിക്കപ്പെടാത്ത മേഖലയും. ബഹുമാനത്തിന്റെയും ആദരവിന്റെയും അടയാളമായാണ് ഗ്രാമങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത്.

ശിരോവസ്ത്രത്തിന്റെ കാര്യത്തിൽ തികച്ചും വിപരീത വീക്ഷണം പുലർത്തുന്ന അനുഗ്രഹീതരായ നിരവധി വിശ്വാസികളുണ്ട്. അത്തരം വ്യത്യാസങ്ങൾക്കിടയിലും ഒരു ആത്മീയ ഐക്യം നിലനിറുത്താൻ പൗലോസിന്റെ വാദത്തിന്റെ ഉപസംഹാരം നമ്മെ സഹായിക്കും: “ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.” (v16)

✍️ വെസ്‌ലി ജോസഫ്

You might also like