മാലിന്യം തള്ളൽ: ജില്ലയിൽ പരിശോധന ശക്തം

0

10 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഞായറാഴ്ച  (ജൂൺ 25) 10 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, ചേരാനല്ലൂർ, ഹാർബർ, പള്ളുരുത്തി, ഹാർബർ, ഹിൽപാലസ്, കണ്ണമാലി, പാലാരിവട്ടം, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ ആലുവ വെസ്റ്റ് സ്റ്റേഷനിലുമാണ് കേസുകൾ സ്ഥിരീകരിച്ചത്.

പൂണിത്തുറ വില്ലേജ് മെട്രോ സ്റ്റേഷന് സമീപം മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം പാനായിക്കുളം കുന്നത്ത് പറമ്പ് വീട്ടിൽ വിനുവി(50)നെ പ്രതിയാക്കി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇടപ്പള്ളി മേൽപ്പാലത്തിന് സമീപം ദേശീയപാത 66ൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് ചേരാനല്ലൂർ കളപ്പുരയ്ക്കൽ വീട്ടിൽ അബ്ദുൾ റസാഖ് (31), ഇടപ്പള്ളി നോർത്ത് പീച്ചിങ്ങ പറമ്പിൽ വീട്ടിൽ എം. അൻവർ (50) എന്നിവരെ പ്രതിയാക്കി ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പള്ളുരുത്തി തങ്ങൾ നഗർ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി പുത്തൻപുരയ്ക്കൽ മുഹമ്മദ് ഷഫീഖി(38)നെ റെഡിയാക്കി പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തോപ്പുംപടി ഐലൻഡ് കരയിൽ ബോട്ട് ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് രാമേശ്വരം മുണ്ടംവേലി പള്ളിക്ക് സമീപം കുന്നേൽ വീട്ടിൽ യേശുദാസിനെ(42) പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തൃപ്പൂണിത്തുറ ശ്രീനിവാസ കോവിലിനു സമീപം ഒഴിഞ്ഞ പറമ്പിൽ മാലിന്യം കൂട്ടിയിട്ടതിന് തൃപ്പൂണിത്തുറ ശ്രീനിവാസ കോവിലിന് സമീപം ഒലിപറമ്പിൽ വീട്ടിൽ സുധാകരൻ (42) നെ പ്രതിയാക്കി ഹിൽപാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കണ്ണമാലി ഫിഷ് ലാൻഡിങ് സെന്റർ സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന്  കുമ്പളങ്ങി കണ്ണമാലി അറക്കൽ വീട്ടിൽ എ.എ ആൻഡ്രൂസ് നെബി(26)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ.39.ആർ.0673 നമ്പർ സ്കൂട്ടറിലെത്തി പാലാരിവട്ടം ബൈപ്പാസിന് സമീപം മാലിന്യം നിക്ഷേപിച്ചതിന്  ജാർഖണ്ഡ് സ്വദേശി മുൻഷി റാം ഖാൻഷി(39) പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

KL 39 R 0673 നമ്പർ വാഹനത്തിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ദേശീയ പാത 66ൽ മാടവന ഭാഗത്ത് മാലിന്യം ഒഴുക്കിയതിന് കോഴിക്കോട് കിഴക്കേപേരാമ്പത്ത് രാജേഷി(38) പ്രതിയാക്കി പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തു.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതുമായി  ബദ്ധപ്പെട്ട് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരധിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You might also like