ഇത് പരിശുദ്ധാത്മാവിന്റെ ശബ്ദം മുഴങ്ങുന്ന കോൺഫ്രസ്: റവ. റോബി മാത്യു

0

ഈ അന്ത്യകാലത്ത് പരിശുദ്ധാത്മാവിന്റ നിറവോടെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിക്കുന്നതിൽ ദൈവത്തെ സ്തുതിക്കുന്നു. പ്രാർത്ഥനയിൽ വിശ്വാസമുള്ള ഒരാളാണ് ഞാൻ. ഈ കോൺഫ്രൻസിന്റെ വിജയം പ്രാർത്ഥനയുടെ വിജയമാണ്. പരിശുദ്ധാത്മാവിന്റെ ശബ്ദമായിരികും ഈ കോൺഫ്രൻസിൽ മുഴങ്ങുക. നാലുവർഷവും ഞങ്ങൾ മടുത്തു പോകാതെ പ്രാർത്ഥനയുടെ ദീപം കെടാതെ സൂക്ഷിച്ചു. ആസ്ബറിയിൽ മാത്രമല്ല ഈ കോൺഫ്രൻസിലും ഉണർവിന്റെ തീ കത്തും.

2018-ൽ ഞാനൊരു ശബ്ദം കേട്ടു. എന്നിൽ വസിപ്പീൻ ആ രാത്രി ഞാൻ ഉറങ്ങിയില്ല ചാടി എണീറ്റ് പ്രാർത്ഥിച്ചു. ഇവിടെ പരിശുദ്ധാത്മാവ് ചിലത് ചെയ്യും. ലാൻകാസ്റ്റർ  ഷോയൂടെ നഗരമാണ്. എന്നാൽ ഇവിടെ വെറും ഷോയല്ല ഇന്നുവരെ ഈ പട്ടണം കണ്ടിട്ടില്ലാത്ത പരിശുധാത്മാവിൻ്റെ ശക്തി വെളിപ്പെടും റവ . റോബി മാത്യു ഉൽഘാടന സന്ദേശത്തിൽ പറഞ്ഞു.

റവ. ഫിന്നി സാമുവൽ അദ്യക്ഷത വഹിച്ചു. റവ. ഷിബു സാമുവൽ സങ്കീർത്തനം വായിച്ചു. ജോഷിൻ ഡാനിയൽ കൊയറിനെ പരിചയപ്പെുത്തി.

You might also like