യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു

0

യു.എസിലെ പ്രമുഖ തെരുവ് സുവിശേഷ പ്രസംഗകന്‍ റൂബേന്‍ യിസ്രായേല്‍ അന്തരിച്ചു

കാലിഫോര്‍ണിയ: യു.എസിലെ കര്‍ത്താവില്‍ പ്രസിദ്ധനായ തെരുവ് സുവിശേഷകന്‍ രൂബേന്‍ യിസ്രായേല്‍ കര്‍ത്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

ലോസ് ഏഞ്ചല്‍സ് സ്വദേശിയായ രൂബേന് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് അപ്രതീക്ഷിതമായ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ കുടുബം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അറിയിച്ചു. 62 വയസായിരുന്നു പ്രായം. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

രൂബേന്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു സഞ്ചാര തെരുവ് സുവിശേഷ പ്രസംഗകനായിരുന്നു. ഇദ്ദേഹം രൂപീകരിച്ച ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ ബൈബിള്‍ ബിലിവേഴ്സിലൂടെയായിരുന്നു പ്രവര്‍ത്തനം. സ്ട്രീറ്റ് ആന്‍ഡ് ഓപ്പണ്‍ എയര്‍ പ്രീച്ചേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

വളരെ തീഷ്ണതയോടെയും അര്‍ത്ഥസമ്പുഷ്ടമായ രീതിയിലൂടെയും ആളുകളെ മാനസാന്തരത്തിനു ആഹ്വാനം ചെയ്യുന്ന വലിയ ശൈലിയും ആളുകളെ ആകര്‍ഷിക്കാനായി വാക്യങ്ങളും ദിവ്യ സന്ദേശങ്ങളും എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

2012-ല്‍ മിഷിഗണില്‍ മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രൂബേനും സഹപ്രവര്‍ത്തകരും സുവിശേഷം പ്രസംഗിച്ചപ്പോള്‍ ആക്രമണത്തിനിരയായ സംഭവം വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

ആക്രമണ സമയത്ത് രൂബേനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പോലീസ് തങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടി പോലീസിനെതിരെ കേസ് ഫയല്‍ ചെയ്യുകയും 2015 ഒക്ടോബറില്‍ കോടതി രൂബേനും പ്രവര്‍ത്തകര്‍ക്കും അനുകൂലമായി വിധി പറയുകയും ഒടുവില്‍ കൌണ്ടി അറ്റോര്‍ണി ഫീസായി 197500 അടയ്ക്കാനും വിധി ഉണ്ടായി.

You might also like