ഈ വര്‍ഷം 6500-ഓളം അതിസമ്പന്നര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

0

ന്യൂഡെല്‍ഹി: നാട്ടില്‍ ജീവിക്കുവാന്‍ സമ്പത്തുണ്ടെങ്കില്‍ സുരക്ഷിതത്വം എന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും.

എന്നാല്‍ കാര്യങ്ങള്‍ ഇതല്ല ശരിയെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ വര്‍ഷം ഏകദേശം 6500ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്നാണ് റിപ്പോര്‍ട്ട്.

ഹെന്റുല പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023-ലെ റിപ്പോര്‍ട്ടിലാണ് 65000 ഓളം സമ്പന്നര്‍ ഈ വര്‍ഷം രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഉയര്‍ന്ന നികുതിയും സങ്കീര്‍ണ്ണമായ നിയമങ്ങളുമാണ് കോടീശ്വരന്മാരില്‍ പലരും ഇന്ത്യ വിട്ടു പോകാന്‍ കാരണമെന്ന് സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സുനിത സിങ് ദലാല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

അതുപോലെ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ക്രിപ്റ്റോയെ അനുകൂലിക്കുന്ന സര്‍ക്കാരുകള്‍ എന്നിവ പോലുള്ള മറ്റ് നിരവധി ഘടകങ്ങളും ഈ കാജ്യം വിടലിനു കാരണമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യം വിട്ടു പോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ ‍.

13,500 അതിസമ്പന്നര്‍ ചൈന വിടുമെന്നാണ് ഹെന്റ്ലെ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചൈനയിലെ പൊതു സമ്പത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയാണ് സമ്പന്നര്‍ രാജ്യം വിടുന്നതില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഏകദേശം 7500 മില്യണയര്‍മാരാണ് ഇന്ത്യ വിട്ടുപോയത്.

You might also like