വൃദ്ധയുടെ 20 കോടി സ്വത്തിന്റെയും ബംഗ്ളാവിന്റെയും അവകാശികള്‍ പൂച്ചകള്‍

0

ഫ്ലോറിഡ: മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ അവരുടെ സ്വത്തിന്റെ അവകാശികള്‍ സ്വാഭാവികമായും അവരുടെ മക്കള്‍ക്കാണല്ലോ.

എന്നാല്‍ പിന്നീട് സ്വത്തുക്കള്‍ക്കും മറ്റും തമ്മിലടിക്കുന്ന മക്കളും മരുമക്കളും കോടതികള്‍ കയറി ഇറങ്ങുന്ന കാഴ്ചകള്‍ നാം കണ്ടും കേട്ടും വളര്‍ന്നവരാണ്.

ഇവിടെ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കൊന്നും ഇടവരാതെ ഒരു വൃദ്ധ ചെയ്തുവച്ച പണിയാണ് വൈറലായത്. യു.എസില്‍ ഫ്ളോറിഡയിലെ തംപ സ്വദേശിനിയായ നാന്‍സ് സോയര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അടുത്തിടെയാണ് ഇവരുടെ വില്‍പ്പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

നാന്‍സ് മരിക്കുന്നതിനു മുമ്പ് തന്റെ 20 കോടിയുടെ സ്വത്തുക്കളടെയും ആഡംബര ബംഗ്ളാവിന്റെയും അവകാശികള്‍ പേര്‍സ്യന്‍ പൂച്ചകളായ ക്ളിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍ ‍, ലിയോ മിഡ്നൈറ്റ്, നെപ്പോളിയന്‍ ‍, സ്നോബോള്‍ ‍, സ്ക്വീക്കി എന്നീ പൂച്ചകളുടെ പേരിലാണ് സ്വത്തുക്കള്‍ എഴുതിവെച്ചത്.

താന്‍ മരിച്ചു കഴിഞ്ഞാല്‍ ഇവറ്റകളാകും സ്വത്തിന്റെ അവകാശികളെന്ന് പഴുതില്ലാതെതന്നെ തന്ത്രപൂര്‍വ്വം എഴുതിവെയ്ക്കുകയായിരുന്നു.

തന്റെ കോടികള്‍ വിലയുള്ള വീട് അവസാനത്തെ പൂച്ച മരിക്കുന്നത് വരെ മറിച്ച് വില്‍ക്കാന്‍ പോലും സാധ്യമല്ല. വീട് വില്‍ക്കുന്നതിന് പൂച്ചകളെ കൊല്ലാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് ഈ വഴിയും അടച്ചാണ് നാന്‍സി വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് നാന്‍സിയുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.

വെറുതേ സ്വത്ത് എഴുതി വെയ്ക്കുക മാത്രമല്ല പൂച്ചകളെ ദീര്‍ഘകാലത്തേക്ക് പരിരക്ഷിക്കാന്‍ ആവശ്യമായ രീതിയില്‍ വലിയൊരു തുകയും പൂച്ചകള്‍ക്കായി നാന്‍സി നീക്കിവെച്ചിട്ടുണ്ട്.

You might also like