ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കി ആന്‍ഡ്രോയിഡ് റോബര്‍ട്ട്; രാജ്യത്തെ ആദ്യ പരീക്ഷണമെന്ന് സംഗീതജ്ഞര്‍
സിയോൾ:ദക്ഷിണ കൊറിയയില്‍ ദേശീയ ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കി ആന്‍ഡ്രോയിഡ് റോബര്‍ട്ട്. സിയോളിലാണ് പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുത്ത ഓര്‍ക്കസ്ട്രയ്ക്ക് എവര്‍ എന്ന ആന്‍ഡ്രോയിഡ് റോബോര്‍ട്ട് നേതൃത്വം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നത്. മ്യൂസിക് കണ്ടക്ടറുടെ ജോലിയാണ് റോബോര്‍ട്ട് ഏറ്റെടുത്തത്. കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയാണ് റോബോര്‍ട്ടിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യരൂപത്തിലുള്ള റോബോര്‍ട്ട് ആദ്യം കാണികളെ വണങ്ങിയതിന് കൈകള്‍ വീശി ഓര്‍ക്കസ്ട്രയുടെ നിയന്ത്രണമേറ്റെടുത്തു. റോബോര്‍ട്ടിനൊപ്പം ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കി ചോയ് സൂ യൂല്‍ മികച്ച രീതിയിലാണ് ഓര്‍ക്കസ്ട്രയെ നിയന്ത്രിച്ചതെന്ന് അഭിപ്രായപ്പെട്ടു.
എന്നാല്‍ റോബോര്‍ട്ടിന് ചെവി കേള്‍ക്കാന്‍ സാധിക്കാത്തത് പ്രധാന ബലഹീനതയായിരുന്നെന്നും ചോയ് സൂ യൂല്‍ വ്യക്തമാക്കി. റോബോര്‍ട്ടിന് താളത്തെ നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും ഓര്‍ക്കസ്‌ട്രെയുടെ മറ്റ് കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് പരമ്പരാഗത കൊറിയന്‍ സംഗീതം പഠിക്കുന്ന ലീ യംഗ് ജു പറഞ്ഞു. റോബോര്‍ട്ടിന് ഈ ജോലി കുറച്ച് ബുദ്ധിമുട്ടാണെന്നാണ് തോന്നിയതെന്നും ലീ യംഗ് ജു പറഞ്ഞു.
എന്നാല്‍ ഈ പരീക്ഷണം ഇപ്പോള്‍ പ്രാഥമിക തലത്തില്‍ മാത്രം നടന്നതാണെന്നാണ് സംഗീതജ്ഞനായ സോംഗ് ഇന്‍ഹോ വ്യക്തമാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംഗീതം മനസ്സിലാക്കാനും വിശകലനം ചെയ്യാനും റോബോര്‍ട്ടിനെ കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ട്. അതിന് ശേഷം റോബോര്‍ട്ടിനെ ആരുടെയും സഹായമില്ലാതെ നിയന്ത്രിക്കാനാകുമെന്നാണ് വ്യക്തമാക്കിയത്.