മതപരിവർത്തനം ആരോപിച്ച് കനേഡിയൻ മിഷനറിയെ അറസ്റ്റ് ചെയ്തു

0

ഒഡിഷ : പ്രായപൂർത്തിയാകാത്ത 11 ഹിന്ദു കുട്ടികളെ ഒരു കനേഡിയൻ മിഷിനറി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയതായി ആരോപണം. കനേഡിയൻ പൗരനായ ഈപൻ മോഹൻ കിടംഗലിൽ എന്ന മിഷനറിയും ടിർട്ടോളിൽ നിന്നുള്ള മറ്റ് രണ്ട് മിഷനറിമാരും ചേർന്ന് നടത്തിയ പ്രാർത്ഥനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മതപരിവർത്തനം ചെയ്തതായി ജഗത്സിംഗ്പൂരിലെ കലക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ഐഎഎസ് പരുൾ പട്‌വാരിക്ക് അയച്ച കത്തിൽ എൻസിപിസിആർ വാദിക്കുന്നു.

സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും കമ്മീഷൻ അറിയിച്ചു. കുറ്റക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 3 ദിവസത്തിനുള്ളിൽ കുട്ടികളുടെ വിശദാംശങ്ങളും മറ്റ് പ്രസക്ത രേഖകളും കമ്മീഷനിൽ സമർപ്പിക്കണം, എൻസിപിസിആർ ആവശ്യപ്പെട്ടു. ഈപ്പൻ മോഹൻ കിടങ്ങലിൽ എന്ന കനേഡിയൻ പൗരനെതിരെ ഒഡീഷ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. വിശ്വഹിന്ദു പരിഷത്ത് അംഗങ്ങൾ എത്തി പ്രതിയെ പിടികൂടുകയും തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. 1967ലെ ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ടിന്റെ സെക്ഷൻ 4 പ്രകാരമാണ് കുറ്റാരോപിതനായ മിഷ്ണറിക്കെതിരേ കേസെടുത്തിരിക്കുന്നത്. ബൈബിളും ടൂറിസ്റ്റ് വിസയും പണവും ചില മരുന്നുകളും പോലീസ് പിടിച്ചെടുത്തു.

മതപരിവർത്തന ശ്രമത്തെ കുറിച്ച് ചോദിച്ചപ്പോൾ അത്തരം തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രദേശത്തെ ഗോത്രവർഗക്കാരെയും ചോദ്യം ചെയ്തുവരികയാണ്. തെളിവുകൾ ലഭിച്ചാലുടൻ പ്രതികളെ പിടികൂടി തുടർനടപടി സ്വീകരിക്കും. നിലവിൽ വിദേശ മിഷനറിയെ വിട്ടയച്ചു.

You might also like