ദാവീദ് രാജാവിന്റെ മഹത്തായ രാജ്യം; തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

0

യെരുശലേം: ദാവീദ് രാജാവ് യിസ്രായേല്‍ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു എന്ന തെളിവു നിരത്തി പുരാവസ്തു ഗവേഷകന്റെ പ്രബന്ധം.

ഹീബ്രു സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ പ്രൊഫ. യോസഫ് ഗാര്‍ഫിങ്കല്‍ ‍, പിയര്‍ റിവ്യൂഡ് യെരുശലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ദാവീദ് രാജാവ് കോട്ടകളുള്ള നഗരങ്ങളുടെ ഒരു നഗര ശൃംഖലയില്‍ ഭരിച്ചുവെന്ന് ഗവേഷണത്തിലൂടെ സമര്‍ത്ഥിച്ചിരിക്കുന്നത്.

അത് ദാവീദിന്റെ രാജ്യത്തെക്കുറിച്ചുള്ള ബൈബിള്‍ വിവരണത്തെ ശരി വയ്ക്കുന്നു. ഗാര്‍ഫിങ്കല്‍ തന്റെ പഠനത്തില്‍ അഞ്ച് വ്യത്യസ്ത സൈറ്റുകളുടെ രൂപരേഖ നല്‍കി. കിര്‍ബൈറ്റ് ക്വിയറം, ബെത്ത് ശേമേശ്, ലാഖിഷ്, ടെല്‍ എന്‍ നശ്ബെ, മല കണ്‍ട്രിഹില്‍ ഈ സ്ഥലങ്ങള്‍ക്ക് സമാനമായ ലേഔട്ട് ഉണ്ടെന്ന് കണ്ടെത്തി.

മൂന്ന് സൈറ്റുകളില്‍ ഒരു കെയ്സ്മേറ്റ് മതില്‍ എന്നറിയപ്പെടുന്ന സാധാരണയായി ഒരു നഗരത്തെയോ കോട്ടയെയോ സംരക്ഷിക്കുന്ന ഇരട്ട മതില്‍ ‍, ചില സൈറ്റുകളില്‍ കനാന്യ ലിഖിതങ്ങളും അടങ്ങിയിട്ടുണ്ട്. അത് ആശയ വിനിമയത്തിനുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യവും കേന്ദ്രീകൃത അധികാരത്തിന്റെ അടയാളവും കാണിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.

യെരുശലേമിനടുത്ത് ആയിരക്കണക്കിനു ബെദൂയിന്‍ ഇടയന്മാരെ ദാവീദ് ഭരിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ചില ചരിത്രകാരന്മാര്‍ ഗാര്‍ഫിങ്കലിന്റെ പഠന പ്രബന്ധത്തെ മുഴുവനായും അംഗീകരിക്കുന്നില്ല.

ദാവീദ് രാജാവ് വിശാലമായ യിസ്രായേല്‍ രാജ്യം ഭരിച്ചിരുന്നു എന്നത് സത്യമാണ്, എന്നാല്‍ രാജ്യത്തിന്റെ വിശാലതയെക്കുറിച്ച് കൃത്യമായ തെളിവുകളൊന്നും നിരത്താന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിമര്‍ശനം.

You might also like