ഉത്തര കൊറിയ: അറസ്റ്റ് വരിച്ച 5 ക്രൈസ്തവര്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് ആശങ്ക

0

പ്യോംഗന്‍ ‍: ലോകത്ത് ക്രൈസ്തവ പീഢനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര കൊറിയയില്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ച സ്ഥലത്ത് നടത്തിയ റെയ്ഡില്‍ പോലീസ് അധികാരികള്‍ വിശ്വാസികളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ആശങ്ക.

ദക്ഷിണ പ്യോംഗന്‍ പ്രവശ്യയിലെ ടോംഗോ ഗ്രാമത്തിലെ ഒരു ഫാം ഹൌസില്‍ ഏപ്രില്‍ 30 ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് റയ്ഡ് നടത്തിയതെന്നും അറസ്റ്റിലായവര്‍ സ്ത്രീകളും പുരുഷന്മാരും ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആരാധനാ ശുശ്രൂഷ നടന്ന സ്ഥലത്ത് പോലീസ് ഡസന്‍ കണക്കിന് ബൈബിള്‍ ‍, ലഘുലേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തതായും ഒരു ടോംഗന്‍ നിവാസി പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇവര്‍ എല്ലാ ആഴ്ചകളിലും അതീവ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കാന്‍ ഒത്തുകൂടാറുണ്ട്. പിടിക്കപ്പെട്ട അഞ്ചു വിശ്വാസികളും അധികാരികളുടെ സമ്മര്‍ദ്ദം വകവെയ്ക്കാതെ തങ്ങളുടെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ലെന്നും തങ്ങളുടെ ബൈബിളുകള്‍ എവിടെനിന്നു ലഭിച്ചുവെന്നു പറയാന്‍ വിസമ്മതിച്ചതായും ‘എല്ലാം യേശുവിനുവേണ്ടി മരിക്കുവാനും തയ്യാര്‍ ‍’ എന്നു പറഞ്ഞതായും ജുഡിഷ്യല്‍ ഏജന്‍സിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഞങ്ങളോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 26 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് ക്രൈസ്തവര്‍ വെറും ന്യൂനപക്ഷങ്ങളാണ്. ഉത്തര കൊറിയയില്‍ മതവിശ്വാസം പാടില്ല. ക്രൈസ്തവ ആരാധന നടത്തുന്നതിനും ബൈബിള്‍ കൈവശം വയ്ക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്.

ചിലപ്പോള്‍ വധശിക്ഷ വരെ ലഭിച്ചേക്കാമെന്നും അല്ലെങ്കില്‍ ലേബര്‍ ക്യാമ്പുകളില്‍ അടയ്ക്കപ്പെടുകയും ചെയ്യാമെന്നും ക്രൈസ്തവ സമൂഹം ആശങ്കപ്പെടുന്നു. ഇവരുടെ മോചനത്തിനായി ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുകയാണ്.

You might also like