ടൈഫൂണ്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ തകര്‍ത്തു; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുവിശേഷം എത്തിക്കാനാവുന്നില്ല
ഹഗത്ന: സുവിശേഷത്തിനു നിരോധനമുള്ള രാജ്യങ്ങളില്‍ ദൈവിക സന്ദേശങ്ങള്‍ കൃത്യമായി എത്തിച്ചുകൊണ്ടിരുന്ന റേഡിയോ നെറ്റ്വര്‍ക്കിന്റെ ട്രാന്‍സ്മിറ്റര്‍ സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിച്ചതിനെത്തുടുര്‍ന്നു തകരാറിലായി.
ഇതേത്തുടര്‍ന്ന് ഉത്തരകൊറിയ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ റേഡിയോ പ്രക്ഷേപണത്തിനു സാങ്കേതിക തടസ്സം നേരിട്ടു.
മെയ് 24-നു പടിഞ്ഞാറന്‍ പെസഫിക് ദ്വീപില്‍ മണിക്കൂറില്‍ 241 കിലോമീറ്റര്‍ (150 മൈല്‍ ) വരെ വേഗതയില്‍ ആഞ്ഞടിച്ച സൂപ്പര്‍ ടൈഫൂണ്‍ ആണ് ട്രാന്‍മിറ്റര്‍ തകരാറിലാക്കിയതെന്ന് ട്രാന്‍സ് വേള്‍ഡ് റേഡിയോ (റ്റി ഡബ്ളിയു ആര്‍ ) പ്രസിഡന്റും സിഇഒയുമായ ലോറന്‍ ലാബി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
യു.എസ്. ടെറിട്ടറിയിലെ ഗ്വമിലെ ട്രാന്‍സ്മിറ്റര്‍ സെറ്റിനാണ് തകരാര്‍ സംഭവിച്ചത്. ഇതുമൂലം ദശലക്ഷക്കണക്കിനു ആളുകള്‍ക്ക് സുവിശേഷ സന്ദശം നഷ്ടപ്പെട്ടു ലാബി പറഞ്ഞു.
പല രാജ്യങ്ങളിലും ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്നു. സുവിശേഷ സന്ദേശം നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് ആത്മീകമായി അന്ധകാരമുള്ള ഈ രാജ്യങ്ങളില്‍ പ്രത്യാശയും വെളിച്ചവും പകര്‍ന്നു നല്‍കാന്‍ റ്റി ഡബ്ളിയു ആറിനു സാധിക്കുന്നത്.
എന്നാല്‍ ഞങ്ങളുടെ ആന്റിനകളുടെ ചില കേടുപാടുകള്‍ ഓണ്‍സൈറ്റ് ടീം ഇതിനകം പരിഹരിച്ചുവെങ്കിലും അടിയന്തിരമായി കെടിഡബ്ളിയുആര്‍ (ട്ര്രാന്‍സ്മിറ്റര്‍ ) പൂര്‍ണ്ണമായി സേവന സന്നദ്ധമാക്കേണ്ടതുണ്ട്. ഇതിന്റെ ചിലവിനായി 3,38,000 ഡോളറിന്റെ ആവശ്യം ഉണ്ടായിരിക്കുന്നു.
എങ്കില്‍ മാത്രമേ റേഡിയോ പ്രക്ഷേപണം പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.