പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശന പരീക്ഷകൾ വിലക്കി അഫ്ഗാൻ സർക്കാർ

0

കാബൂൾ: ആണ്‍കുട്ടികള്‍ മാത്രം സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ എഴുതിയാല്‍ മതിയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. പുരുഷ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടി ഓഫ് അഫ്ഗാനിസ്ഥാനാണ് ( നെക്‌സ) ഇക്കാര്യം അറിയിച്ചത്. പരീക്ഷയില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. നാഷണല്‍ എക്‌സാമിനേഷന്‍ അതോറിട്ടിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന് നെക്‌സ വിശദീകരിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചുകൊണ്ട് 2022 മാര്‍ച്ചില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതും നിരോധിച്ചിരുന്നു. സ്ത്രീകള്‍ മനുഷ്യാവകാശ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതും താലിബാന്‍ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. അതേസമയം എന്‍ട്രന്‍സ് പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കി വിലക്കേര്‍പ്പെടുത്തിയ നടപടി വ്യാപക വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

You might also like