വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം
ടെഹ്റാന്‍ : ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെ അടുത്തിടെ ഇറാന്റെ ദേശീയ പൊതുമാപ്പിന്റെ ഭാഗമായി തടങ്കലില്‍നിന്നും മോചിതനായ ഇറാന്‍ പാസ്റ്റര്‍ യൂസഫ് നദര്‍ക്കാനിക്കെതിരായി പുതിയ ആരോപണവുമായി ഭരണകൂടം.
പാസ്റ്റര്‍ നദര്‍ക്കാനി മറ്റൊരു പാസ്റ്ററുമായി ചേര്‍ന്ന് സംസ്ഥാന സുരക്ഷയെ തുരങ്കം വച്ചു എന്നാരോപിച്ചാണ് പുതിയ കേസ്.
നദര്‍ക്കാനിക്കും പാസ്റ്റര്‍ മത്തിയാസ് (അബ്ദുള്‍ റീസ അലി) ഹഗ്നജാദിക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചര്‍ച്ച് ഓഫ് ഇറാന്‍ വിഭാഗത്തിലെ ദമ്പതികള്‍ ദേശീയ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചും സംസ്ഥാന സുരക്ഷയെ അട്ടിമറിച്ചെന്ന കുറ്റത്തിന് ശനിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ നാദര്‍ക്കാനിക്ക് സമന്‍സ് അയച്ചു.
അതുപോലെ പാസ്റ്റര്‍ ഹഗ്നജാദും ഇതേ ആരോപണം നേരിടുന്നുണ്ടെങ്കിലും 2014-ല്‍ കുറ്റവിമുക്തനാക്കപ്പെട്ട കുറ്റം ചുമത്തി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പാസ്റ്റര്‍ നാദര്‍ക്കാനിക്ക് ജമ്പതികളുമായി അവ്യക്തമായ പരിചയം മാത്രമേ ഉള്ളുവെന്നും റമിന്‍ ഹസ്സന്‍പൂരും ഭാര്യ സയിദ് സജാദ്പൂരും വര്‍ഷങ്ങളായി തടങ്കലില്‍ കഴിഞ്ഞശേഷം അടുത്തിടെ മോചിതരായെന്നും പറയുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയ പോലീസിലെ ചിലര്‍ ഇത്തരം തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം.