ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതിനു യുവാവിന്റെ കഴുത്തറത്തു

0

കിബുകു: ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതിനു യുവാവിനെ മതമൌലിക വാദികള്‍ കഴുത്തറത്തു കൊലപ്പെടുത്തി.

ജൂലൈ 8-ന് കിഴക്കന്‍ ഉഗാണ്ടയില്‍ പല്ലിസ ജില്ലയില്‍ കസാബു ഗ്രാമത്തിലെ അബുദു അമിസി (22) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. അബുദു കിബുകു ജില്ലയിലെ കാസാസിര വെസ്റ്റ് ഗ്രാമത്തിലെ ഒരു മാര്‍ക്കറ്റില്‍ പോയശേഷം തിരികെ പോകുന്ന വഴിയില്‍ ആക്രമിക്കപ്പെടുകയായിരുന്നു.

സംഭവ ദിവസം അബുദുവിനെയും മറ്റു രണ്ടു യുവാക്കളെയും ചര്‍ച്ചില്‍ നിന്നു ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ അയച്ചിരുന്നു. ഒരു സെമിനാര്‍ ട്രെയിനിങ്ങിന്റെ ആവശ്യത്തിനുവേണ്ടിയായിരുന്നു അത്. മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ തന്റെ നാട്ടുകാരനായ ഒരു യുവാവ് അബുദുവിനെ തിരിച്ചറിഞ്ഞിരുന്നു.

അബുദു ജൂണ്‍ 22 നായിരുന്നു രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായത് താന്‍ ആറുമാസക്കാലം ക്രിസ്തുവിനെപ്പറ്റി പഠിച്ചശേഷമാണ് യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അബുദുവും ഭാര്യയും കുഞ്ഞും വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

തങ്ങള്‍ സാധനങ്ങള്‍ വാങ്ങിയശേഷം മാര്‍ക്കറ്റിനു പുറത്തേക്കിറങ്ങിയപ്പോള്‍ അബുദുവിനെ തിരിച്ചറിഞ്ഞ യുവാവിന്റെ നേതൃത്വത്തില്‍ മറ്റു മുസ്ളീങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അബുദുവിന്റെ കഴുത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കൂടെപോയ ഒരു സഹോദരന്‍ പോലീസിനോടു പറഞ്ഞു.

അക്രമികള്‍ ഉടന്‍ സ്ഥലംവിട്ടു. ഭയന്നുപോയ ഞങ്ങള്‍ ചര്‍ച്ചിലെ പാസ്റ്ററെ ഫോണില്‍ വിളിച്ചറിയിച്ചു. പാസ്റ്റര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് സംഘം സ്ഥലത്തേക്കു പാഞ്ഞെത്തി മാരകമായി പരിക്കേറ്റ അബുദുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ വഴിക്കുവച്ചു മരിക്കുകയായിരുന്നു.

രക്തം ധാരാളമായി വാര്‍ന്നതിനെത്തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്ന് എംബയില്‍ റീജണല്‍ ഫെറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. അബുദു രക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നു വലിയ ഭീഷണി നേരിട്ടിരുന്നു.

അബുദുവിനു ഭാര്യയും 3 വയസ്സുള്ള മകനുമുണ്ട്. ഇവരുടെ ഭാവി ജീവിതത്തിലും സുരക്ഷാ ഭീഷണിയുണ്ടെന്ന് പാസ്റ്റര്‍ പറഞ്ഞു.

You might also like