മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി

0

മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.

You might also like