തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 37 ക്രൈസ്തവര്‍

0

നൈജീരിയായില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 37 ക്രൈസ്തവര്‍

അബുജ: നൈജീരിയായില്‍ കഴിഞ്ഞ 3 ആഴ്ചയ്ക്കിടയില്‍ നടന്ന ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 37 ക്രൈസ്തവര്‍ ‍.

ജൂലൈ 16-ന് ഞായറാഴ്ച ബെന്യു സംസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി. രാത്രി 8 മണിയോടെ ഉഷോങ്ങോ കൌണ്ടിയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളായ ഇഗ്ബ, ഉക്യോള്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ക്രൈസ്തവര്‍ മരിച്ചത്.

ജൂലൈ 8-ന് ഉകം കൌണ്ടിയിലെ സാകി അക്പുന, സിയോം ഗ്രാമങ്ങളില്‍ രാവിലെ 11 മണിയോടെ നടന്ന കൂട്ടക്കുരുതിയില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം സായുധരായ തീവ്രവാദികളുടെ ആക്രമണത്തിലാണ് കൂട്ട മരണം.

നിരവധി പേരെ കാണാതായിട്ടുണ്ട്. ജൂണ്‍ 3-ന് ലെഗോ കൌണ്ടിയിലെ ടിസി അന്‍പുവാന്‍ ഗ്രാമത്തില്‍ രാത്രി 8 മണിയോടുകൂടി നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

ആക്രമണങ്ങളില്‍ നിരവിധി ക്രൈസ്തവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

You might also like