പിസിനാക്കിൽ വെള്ളിയാഴ്ച രാവിലെ 10മണിക്ക് ഡോ സതീഷ് കുമാറും ഡോ സജി ഫിലിപ്പും പ്രസംഗിക്കും; ജോബി ഡാനിയൽ അധ്യക്ഷൻ

0

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക് കോൺഫറൻസിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പകൽ 10 മണി മുതൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ സതീഷ് കുമാർ, ഡോ. സജി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോബി ഡാനിയൽ അധ്യക്ഷനായിരിക്കും.

തലമുറകളിലേക്കുള്ള വിശ്വാസത്തിന്റെ കൈമാറ്റം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങൾ നടക്കും. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയിലെ സീനിയർ പാസ്റ്ററാണ് ഡോക്ടർ സതീഷ് കുമാർ.

You might also like