
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 25 തിങ്കളാഴ്ച മുതൽ നാട്ടകത്ത്
കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 25 തിങ്കളാഴ്ച മുതൽ 31 ഞായറാഴ്ച വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.
വിശ്വാസത്തിന്റെ പൈതൃകവും ആത്മീയ കൂട്ടായ്മയുടെ ഊഷ്മളതയും പ്രാർത്ഥനയുടെ ശക്തിയും വചനത്തിന്റെ വെളിച്ചവും ഒരുമിക്കുന്ന ഈ മഹാസമ്മേളനം കേരളാ റീജിയന്റെ ആത്മീയ യാത്രയിലെ മറ്റൊരു അനുഗ്രഹീത അധ്യായത്തിന് തുടക്കം കുറിക്കും.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ ഒത്തുചേരുന്ന നമ്മുടെ ജനറൽ കൺവൻഷന്റെ ദിനങ്ങൾ ആരാധനയ്ക്കും വചനശുശ്രൂഷയ്ക്കും പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനും കാരണമാകേണ്ടതിന് വിശ്വാസ സമൂഹം സമയം വേർതിരിച്ച് പ്രാർത്ഥിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ: ജോമോൻ ജോസഫ് അറിയിച്ചു.
