
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി; എണ്ണ കുതിക്കുന്നു, ഇന്ത്യയിലും ആശങ്ക
മുംബൈ: അന്താരാഷ്ട്ര എണ്ണവിപണിയില്‍ വീണ്ടും വിലവര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയും എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതിയും ശക്തമായതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് സമീപമെത്തി.
ഒക്ടോബര്‍ രണ്ടിന് ബ്രെന്റ് ക്രൂഡ് വില 0.44 ശതമാനം ഉയര്‍ന്ന് ബാരലിന് 102.76 ഡോളറിലെത്തി. തൊട്ടുമുമ്പത്തെ വ്യാപാരദിനത്തില്‍ വില നാല് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ ഒന്നിന് ബ്രെന്റ് ക്രൂഡ് 4.4 ശതമാനം ഉയര്‍ന്ന് 102.31 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കന്‍ ക്രൂഡ് ആയ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വിലയും 2.7 ശതമാനം ഉയര്‍ന്ന് 92.87 ഡോളറിലെത്തി.
