അമേരിക്കയിൽ മതബോധന ചാർട്ടർ സ്കൂളിന് തുടരാൻ അനുമതി നൽകി ഫെഡറൽ കോടതി

0

വാഷിംഗ്ടൺ: രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക  മതബോധന ചാർട്ടർ സ്കൂൾ ആരംഭിക്കാനുള്ള നാഷണൽ ബെൻ ഗാംല ജ്യൂയിഷ് ഫൗണ്ടേഷന്റെ നിയമപോരാട്ടങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് യു.എസ്. ഫെഡറൽ കോടതി ഉത്തരവിട്ടു.

ഓക്ലഹോമയിലെ ചാർട്ടർ സ്കൂൾ നിയമത്തിൽ മതാധിഷ്ഠിത സംഘടനകളെ വിലക്കുന്ന വ്യവസ്ഥകൾ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് ഡേവിഡ് എൽ. റസ്സൽ വിധിന്യായത്തിൽ വ്യക്തമാക്കി.

മതപരമായ പശ്ചാത്തലം ഉള്ളതുകൊണ്ട് മാത്രം ഒരു സ്ഥാപനത്തെ പൊതു ധനസഹായ പദ്ധതികളിൽ നിന്നും മാറ്റിനിർത്താൻ ഭരണകൂടത്തിന് സാധിക്കില്ലെന്നും കോടതി ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.

You might also like