സുഹൃത്തിനെ സംരക്ഷിക്കുന്നതിനിടെ അമേരിക്കയിൽ പാസ്റ്റർ വെടിയേറ്റു മരിച്ചു!

0

ഫ്ലോറിഡ : അമേരിക്കയിലെ ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ചിലെ പ്രമുഖ ക്രിസ്തീയ പാസ്റ്ററായ അക്കീം മൂർ ആളുമാറി ഉണ്ടായ വെടിവെയ്പ്പിൽ ദാരുണമായി കൊല്ലപ്പെട്ടത് ക്രിസ്തീയ സമൂഹത്തെയും വിശ്വാസികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമിയുടെ വെടിയേറ്റ് മുറിവേറ്റിട്ടും ധീരമായി വാഹനം ഓടിച്ച് സഹായം തേടിയ ഈ യുവ ക്രിസ്തീയ ശുശ്രൂഷകൻ മരണത്തിന് കീഴടങ്ങിയതെന്ന് പോലീസ് വെളിപ്പെടുത്തി.

സുവിശേഷ പ്രചാരണത്തിലും സഭാ ശുശ്രൂഷകളിലും കഠിനമായി അധ്വാനിച്ച ക്രിസ്തീയ പാസ്റ്ററുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച സഭാ നേതൃത്വം, അദ്ദേഹത്തിന്റെ ആത്മസമർപ്പണവും ദൈവസേവനവും എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് ഔദ്യോഗികമായി പ്രസ്താവിച്ചു.

You might also like