സൗദി വ്യോമാതിര്‍ത്തിയിലെ യാത്രാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍; പ്രവാസികള്‍ക്കും ആശങ്ക

0

ദുബായ്: സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങള്‍ ആക്രമിക്കുമെന്ന് യമനിലെ ഹൂതികളുടെ മുന്നറിയിപ്പ്. ഇതോടെ പ്രവാസികള്‍ ഉള്‍പ്പെടെ കടുത്ത ആശങ്കയിലായി.

യമനില്‍ ഹൂതി വിമതര്‍ കൈയടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി വിമതര്‍ എത്തിയത്. എന്നാല്‍ സൗദി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഡോണ്‍ ഒഫ് യമന്‍’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയാണ് സൗദിയുടെ സഹായത്താേടെ യമന്‍ നടത്തുന്നത്. തുറമുഖ നഗരമായ മോക്ക കടുത്ത പോരാട്ടത്തിനൊടുവില്‍ സേന തിരിച്ചുപിടിച്ചു.

ഒരുമാസം മുമ്പാണ് മോക്ക വിമതല്‍ പിടിച്ചെടുത്തത്. തന്ത്രപ്രധായ തുറമുഖ നഗരമായ മോക്ക തങ്ങളുടെ കൈപ്പിടിയിലായതോടെ ചെങ്കടലിലെ ബാബ്-അല്‍ മന്ദേബ് കടലിടുക്കിന്റെ നിന്ത്രണവും അവര്‍ക്കായിരുന്നു.

യമന്‍ തലസ്ഥാനമായ സന പിടിച്ചെടുക്കുന്നതിനുള്ള സൈനിക നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ഇതിന്റെ ഭാഗമായി നടക്കുന്നതെന്നാണ് റിപ്പോര്‍

You might also like