ആലുവ ഐപിസി സെന്റർ കൺവൻഷൻ ജനുവരി 28 മുതൽ

0

അങ്കമാലി: ആലുവ ഐപിസി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ കൺവൻഷൻ ജനുവരി 28 മുതൽ 31 വരെ അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. ജനുവരി 28ന് ആലുവ സെന്റർ മിനിസ്റ്റർ പാസ്റ്റർ സ്റ്റീഫൻ മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി), പാസ്റ്റർ കെ.ജെ. തോമസ് (കുമളി), പാസ്റ്റർ ഷാജി എം. പോൾ (തിരുവല്ല) എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെ കൺവൻഷൻ യോഗങ്ങൾ നടക്കും.

ജനുവരി 31 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന സംയുക്താരാധനയോടെ കൺവൻഷന് സമാപനം കുറിക്കും. ഡിവൈൻ വോയ്സ് ചാലക്കുടി ഗാനശുശ്രൂഷ നിർവ്വഹിക്കും.

You might also like