
ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം ഉടന്‍
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം ഉടന്‍ തുടങ്ങും. അന്വേഷണസംഘത്തെ രൂപീകരിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. 2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില്‍ നടന്ന ഇടപാടുകളിലാണ് അന്വേഷണം.
കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് വികസനത്തിന് കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എന്‍ജിനിയര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത് ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടല്‍ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.
