
ഫ്‌ളൈ ദുബായ് യാത്രാവിമാനം മനപൂര്‍വം തകര്‍ക്കാനായിരുന്നു തന്റെ തീരുമാനമെന്ന് ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി
ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈ ദുബായ് യാത്രാവിമാനം മനപൂര്‍വം തകര്‍ക്കാനായിരുന്നു തന്റെ തീരുമാനമെന്ന് ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട്. വിമാനം മനപൂര്‍വം തകര്‍ക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ഇസ്ലാമിക തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയതിനെ തുടര്‍ന്ന് വിമാനം പറത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന ഇയാള്‍ക്ക് എങ്ങനെ വീണ്ടും വിമാനത്തിന്റെ കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചെന്നും അന്വേഷിച്ചു വരികയാണ്. തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ ഇയാളെ വിമാനം പറത്തുന്നതില്‍ നിന്ന് മുന്‍പ് വിലക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇയാളെ തീവ്രവാദവിരുദ്ധ പുനരധിവാസ പ്രോഗ്രാമിന് വിധേയനാക്കുകയും ഓഫിസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ഒമാന്‍ എയര്‍ വിട്ടശേഷം യുഎഇയില്‍ എത്തിയ ഹമ്മാമിയെ 2026 ഫെബ്രുവരിയില്‍ ഫ്‌ളൈ ദുബായ് വിമാനക്കമ്പനി ജോലിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുന്‍കാല പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്‌ളൈ ദുബായ്ക്ക് ലഭ്യമായിരുന്നുവെന്നോ, ഒമാനോട് വിവരങ്ങള്‍ ചോദിച്ചിരുന്നോ എന്നതില്‍ വ്യക്തതയില്ല. തൊഴില്‍ സുരക്ഷാ പരിശോധനകള്‍ക്കായി ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി മറ്റു രാജ്യങ്ങളില്‍ നിന്ന് യാതൊരു അഭ്യര്‍ത്ഥനയും ഒമാന് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്
