റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ

0

കീവ് : റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായകമായ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. വെടിനിറുത്തലിന് ഇന്ത്യയടക്കം നാലു രാജ്യങ്ങൾ സമാധാന പദ്ധതികൾ നിർദ്ദേശിച്ചിരുന്നുവെന്നും ഇതിൽ ഇന്ത്യയുടെ നിർദ്ദേശമായരുന്നു ഏറ്റവും സമഗ്രം എന്നും വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. തുർക്കി,​ ഈജിപ്റ്റ്,​ യു.എസ് എന്നിവരാണ് നിർദ്ദേശം സമർപ്പിച്ച മറ്റ് മൂന്നുരാജ്യങ്ങൾ. ആദ്യമായാണ് ഇന്ത്യ സമാധാന ശ്രമങ്ങളിൽ സജീവമായ മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like