കള്ളാടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി; തെരച്ചില്‍ തുടരുന്നു

0

കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് പുലര്‍ച്ചെ മീനാക്ഷിപ്പുഴയോട് ചേര്‍ന്ന പ്രദേശത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇനി മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. ഇതില്‍ രണ്ട് സോണുകളുടെ തെരച്ചില്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.

അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശി ആന്‍മോള്‍ ദോദ്രായ്, ബീഹാര്‍ സ്വദേശി ബികാഷ് കുമാര്‍ സിംഗ്, മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രഭാന്‍ പാല്‍ എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലില്‍പ്പെട്ട് പുഴയില്‍ കുടുങ്ങിക്കിടന്ന ബസ് കരയിലേക്ക് മാറ്റി. മണ്ണ് കൂടുതലായി മാറ്റിയതിനാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ ഈ മേഖലയിലേക്ക് എത്തിക്കാന്‍ സാധിക്കും. എന്നാല്‍ തെരച്ചിലിന് മഴ വെല്ലുവിളി ഉയര്‍ത്തുമോയെന്ന ആശങ്കയിലാണ് അധികൃതര്‍

You might also like