ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വന്‍ പ്രതീക്ഷയായിരുന്ന മിഷന്‍ ദൃഷ്ടി ഉപഗ്രഹം സൗരക്കാറ്റിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി

0

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വന്‍ പ്രതീക്ഷയായിരുന്ന മിഷന്‍ ദൃഷ്ടി ഉപഗ്രഹം സൗരക്കാറ്റിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്‌പേസ്ടെക് സ്റ്റാര്‍ട്ടപ്പായ ഗാലക്സ് ഐ നിര്‍മിച്ച ഉപഗ്രഹവുമായുള്ള ആശയ വിനിമയ ബന്ധമാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്.

കഴിഞ്ഞ മെയ് മൂന്നിന് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം, ഭ്രമണപഥത്തിലെ പ്രാരംഭ ഘട്ടങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ശക്തമായ ജിയോമാഗ്‌നറ്റിക് സൗരക്കൊടുങ്കാറ്റില്‍പ്പെട്ടത്. സൗരക്കാറ്റില്‍ നിന്നുണ്ടായ അമിത വികിരണങ്ങള്‍ ഉപഗ്രഹത്തിലെ അതീവ നിര്‍ണായകമായ നിയന്ത്രണ സംവിധാനങ്ങളെ തകരാറിലാക്കിയെന്നാണ് കമ്പനിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സിഗ്‌നലുകള്‍ വീണ്ടെടുക്കാന്‍ കമ്പനി കണ്‍ട്രോള്‍ സെന്റര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും ഉപഗ്രഹം ഇനി തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി നിര്‍മിക്കുന്ന ഏറ്റവും വലിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായിരുന്നു 190 കിലോ ഭാരമുള്ള ദൃഷ്ടി. മേഘാവൃതമായ ആകാശമുള്ളപ്പോഴും ഭൂമിയുടെ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഒപ്‌റ്റോസാര്‍ സാങ്കേതിക വിദ്യയാണ് ദൃഷ്ടിയില്‍ ഉണ്ടായിരുന്നത്

You might also like