അഡ്മിനിസ്‌ട്രേഷനിലായ വില്‍ക്കോ സ്റ്റോറുകളില്‍ ആയിരക്കണക്കിന് സാധനങ്ങള്‍ വലിയ ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കുന്നു

0

യുകെയില്‍ മൊത്തം 400 സ്റ്റോറുകളോളമുള്ള വില്‍ക്കോ അടച്ചു പൂട്ടനിലിന്റെ വക്കിലെത്തിയതോടെ വമ്പിച്ച വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ തിരക്കേറി. ‘വില്‍ക്കോ അഡ്മിനിസ്‌ട്രേഷന്‍ സെയ്ല്‍: എന്ന ബോര്‍ഡ് എല്ലാ സ്റ്റോറുകളുടെ മുന്‍പിലും തൂങ്ങിയതോടെ ഉപഭോക്താക്കളുടെ കുത്തൊഴുക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. വന്‍പിച്ച കിഴിവുകള്‍ നല്‍കിയൂള്ള വില്‍പന ആരംഭിച്ച കാര്യം വില്‍കോയുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരായ പ്രൈസ്‌വാട്ടര്‍ ഹൗസെ കൂപ്പേഴ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്.

പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജായപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ചയായിരുന്നും വില്‍ക്കോ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങിയത്. ഇതോടെ ഏകദേശം 12,500 ഓളം ജീവനക്കാരുടെ ഭാവിയാണ് തുലസിലായിരിക്കുന്നത്. എന്നാല്‍ ഉടനടി ആരെയും പിരിച്ചു വിടാതെ എല്ലാ സ്റ്റോറുകളിലും ഇപ്പോള്‍ വില്‍പന പുരോഗമിക്കുകയാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിക്കുന്നു.

അതേസമയം, ചില്ലറ വില്‍പനശൃംഖല അവരുടെ ഓണ്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി കഴിഞ്ഞു. അതായത് ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി അടുത്തുള്ള സ്റ്റോറുകളില്‍ നിന്നും സാധങ്ങള്‍ എടുക്കാന്‍ സാധിക്കുകയില്ല. അഡ്മിനിസ്ട്രര്‍മാരെ നിയമിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ ഹോം ഡെലിവറി സേവനവും നിര്‍ത്തലാക്കിയിരുന്നു.

ഈയാഴ്ച്ച തന്നെ സ്റ്റോറുകള്‍ അടച്ചു പൂട്ടിയേക്കാം എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരെങ്കിലും, വില്‍ക്കിസ് ബ്രാന്‍ഡ് സ്വന്തമാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ബ്രാന്‍ഡ് ഏറ്റെടുക്കാതെ, സ്റ്റോറുകള്‍ മാത്രം വാങ്ങുകയാണോ ചെയ്യുക എന്നതും വ്യക്തമായിട്ടില്ല. ചിലപ്പോള്‍, സ്റ്റോറുകള്‍ വാങ്ങാതെ ബ്രാന്‍ഡും, സ്റ്റോക്കുകളും മാത്രം വാങ്ങുന്നതാകാം ഡെല്‍.

You might also like