ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു : സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

0

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ടാണ്. ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.

You might also like