ഗോരഖ്പൂർ സീറോമലബാർ രൂപതയ്ക്ക് പുതിയ മെത്രാൻ

0

ഉത്തർപ്രദേശിൽ ഗോരഖ്പൂർ സീറോമലബാർരൂപതയുടെ പുതിയ മെത്രാനായി സി.എസ്.ടി സന്ന്യാസ വൈദികനായ മാത്യു നെല്ലിക്കുന്നേൽ നിയമിതനായി.

സീറോമലബാർ സഭാമെത്രാന്മാരുടെ സിഡിൻറെ ഈ നിയമനം ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചു

ബിഷപ്പ് തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാൽ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജിയെ തുടർന്നാണ് ഈ നിയമനം.

1970 നവമ്പർ 13-ന് ഇടുക്കി രൂപതയിൽപ്പെട്ട മരിയപുരത്താണ് നിയുക്തമെത്രാൻ മാത്യു നെല്ലിക്കുന്നേലിൻറെ ജനനം. ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ നാമത്തിലുള്ള സീറോമലബാർ സന്ന്യാസ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1998 ഡിസംബർ 30-ന് പൗരോഹിത്യം സ്വീകരിച്ചു.

സി.എസ്.ടി സന്ന്യാസസമൂഹത്തിൻറെ മൈനർ സെമിനാരിയിൽ വൈദികാർത്ഥികളുടെ പരിശീലകൻ, രാജസ്ഥാനിൽ ഇടവക വൈദികൻ, ജർമ്മനിയലെ റീഗെൻസ്ബർഗിൽ ഇടവക ശുശ്രൂഷകൻ, സി.എസ്.ടി സന്ന്യാസസമൂഹത്തിൻറെ ക്രിസ്തു ജ്യോതി പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ലിഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളും നിയുക്തമെത്രാൻ മാത്യു നെല്ലിക്കുന്നേൽ സംസാരിക്കും.

You might also like