ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ നടന്നു.
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 രാവിലെ 9.30 മുതൽ 1.30 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. പാസ്റ്റർ പി.എ.ചാക്കോച്ചൻ സങ്കീർത്തനം വായനയ്ക്ക് നേതൃത്വം നൽകി. സഭയുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
പാസ്റ്റർമാരായ വി.ജെ.തോമസ്, ജോൺസൻ കെ.ശമുവേൽ, ജേക്കബ് ജോർജ് കെ., സാംസൺ തോമസ്, ജേക്കബ് ജോർജ്, കുര്യൻ മാത്യു, ബ്രദർ ഏബ്രഹാം വർഗീസ്, ഇവാ. സാം ജി. കോശി എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ കെ.തങ്കച്ചൻ സ്വാഗതവും പാസ്റ്റർ ബ്ലസൻ ജോർജ് നന്ദിയും പറഞ്ഞു. ശിലോഹോം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 2023ലെ വാർഷിക സെക്ഷൻ തല പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചവരിൽ നിന്നുള്ള 43 പേരാണ് ബിരുദം സ്വീകരിച്ചത്.