ആല്‍ബനി മലയാളി അസോസിയേഷന്‍ പൊന്നോണം 2023 സെപ്തംബര്‍ 15ന്

0

അല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമായി ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍  ’പൊന്നോണം 2023’ സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ 11 മണിവരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററിലാണ്  ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും ഇത്തവണത്തെ ഓണം കൂടുതല്‍ വര്‍ണ്ണാഭമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

You might also like