നിർബന്ധിത മതപരിവർത്തനം നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.

0
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം നിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന് കർണാടകയിൽ ജനിച്ച ജെറമി ആന്റോ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദുക്കളും ചില ന്യൂനപക്ഷങ്ങളും നിർബന്ധിത മതപരിവർത്തനത്തിന് ഇരകളാകുന്നു. പണമോ പ്രലോഭനങ്ങളോ ഭീഷണിപ്പെടുത്തിയോ ഇവരെ മതപരിവർത്തനം നടത്തുകയാണെന്ന് പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. ഉദാഹരണങ്ങളുണ്ടെങ്കിൽ ഇത്തരത്തിലുള്ള അപേക്ഷ അന്വേഷിക്കാമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവിടാൻ കഴിയില്ല.’ എന്ന് സുപ്രീം കോടതി പറഞ്ഞു
You might also like