മിന്നൽ പ്രളയ ദുരന്തത്തിൽനിന്ന് കരകയറാനാവാതെ കിഴക്കൻ സ്പെയ്ൻ; 95 മരണം

0

വലൻസിയ: സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. നിരവധി ആളുകളെ കാണാതായിട്ടുമുണ്ട്. വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ​ചെയ്യുന്നു. സ്പെയിനി​ന്‍റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്.

വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവിസുകൾ 15 ദിവസത്തേക്കെങ്കിലും നിർത്തിവച്ചതായി അറിയിച്ചു. മാഡ്രിഡിനെയും വലൻസിയയെയും ബന്ധിപ്പിക്കുന്ന ട്രാക്കുകൾ കേടുപാടുകളുടെ വ്യാപ്തി കാരണം മൂന്നാഴ്ച വരെ ഉപയോഗശൂന്യമാകുമെന്ന് സ്‌പെയിൻ ഗതാഗത മന്ത്രി ഓസ്‌കാർ പ്യൂന്‍റ അറിയിച്ചു. ഇതേ റൂട്ടിലെ രണ്ട് തുരങ്കങ്ങളായ ചിവ, ടോറന്‍റ് എന്നിവ തകർന്നു. റെയിൽവേ ട്രാക്കുകൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You might also like