ലിബിയയില്‍ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്

0

ട്രിപോളി: ലിബിയയില്‍ നാശം വിതച്ച് ഡാനിയേല്‍ കൊടുങ്കാറ്റ്. വെള്ളപ്പൊക്കത്തിൽ ഇതുവരെ 5000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10,000-ത്തിലധികം ആളുകളെ കാണാതായതായും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസും റെഡ് ക്രസന്റ് സൊസൈറ്റികളും സ്ഥിരീകരിച്ചു. വെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത് ഡെർണയിലാണ്.നഗരത്തിന് മുകളിലുള്ള പർവതനിരകളിലെ രണ്ട് അണക്കെട്ടുകൾ തകർന്നു. ഇത്രയും വലിയ ദുരന്തം രാജ്യം മുമ്പ് നേരിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രി ഹിചെം അബു ചിയോവാട്ട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

You might also like