ഉക്രൈനിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ലോകം നശിപ്പിക്കപ്പെടും : ആർച്ചുബിഷപ്പ് ഗാല്ലഗർ

0
ഐക്യരാഷ്ട്രസഭയിലെ സംസ്ഥാനങ്ങളുമായും, അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ വത്തിക്കാൻ നയതന്ത്ര സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ എല്ലാ അംഗരാജ്യങ്ങളും ന്യായമായ പരിഹാരത്തിനും ശാശ്വത സമാധാനത്തിനും വേണ്ടിയുള്ള ശ്രമങ്ങളിൽ ഒന്നിക്കാൻ ആഹ്വാനം ചെയ്തു.

പകർച്ചവ്യാധികൾ ദാരിദ്ര്യവും അനാരോഗ്യവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭയിലെ സംസ്ഥാനങ്ങളുമായും, അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ വത്തിക്കാൻ നയതന്ത്ര സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ ഉന്നതതല യോഗത്തിൽ സംസാരിച്ചു.

ഒന്നരവർഷത്തിലേറെയായി തുടരുന്ന ഉക്രൈൻ റഷ്യ സംഘർഷത്തിന് ഏറ്റവും അധികം വിലകൊടുക്കേണ്ടിവരുന്നത് സാധാരണക്കാരിൽ സാധാരണക്കാരും എല്ലാറ്റിനുമുപരിയായി കുട്ടികളും യുവാക്കളും വൃദ്ധരുമാണ്.അതിനാൽ ലോകരാജ്യങ്ങൾ ക്രൂരവും, കാരുണ്യരഹിതവുമായ ഈ യുദ്ധത്തിൽ ഇടപെട്ടു പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ വിനാശകരമായ നിലയിലേക്ക് ലോകം എത്തുമെന്നും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.

“ആക്രമണത്തിന് പുതിയ ആക്രമണം മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ഈ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ, ഓരോ ഘട്ടത്തിലും സമാധാനം തേടുന്നില്ലെങ്കിൽ, ലോകം മുഴുവൻ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധികളിലേക്ക് മുങ്ങിപ്പോകും. ​​ ഇന്ന് എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; അതിനാൽ “ഉക്രെയ്നിലെ യുദ്ധത്തിനുള്ള പരിഹാരം ഉക്രെയ്നെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ് യുദ്ധത്തിന്റെ ഭീകരതയെ അംഗങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്.

“ഉക്രേനിയൻ ജനതയ്ക്കുവേണ്ടി ഞാൻ ഇന്ന് എന്താണ് ചെയ്യുന്നത്?” എന്ന ആത്മശോധനയ്ക്കുള്ള ചോദ്യവും അദ്ദേഹം ഉന്നയിച്ചു. “യുദ്ധം ഒരു വലിയ തിന്മയാണ് നിലവിൽ അത് യുക്രേനിയൻ അതിർത്തികൾക്കപ്പുറത്തേക്ക് കൂടുതൽ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുകയാണ്, യൂറോപ്പിൽ മാത്രമല്ല, മറ്റ് ഭൂഖണ്ഡങ്ങളിലേക്കും അതിന്റെ നിഴൽ മൂടുന്നു അതിനാൽ കൂട്ടായ പരിശ്രമങ്ങളും സംഭാവനകളും ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളോട് ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.

You might also like