ബെന്നുവിൽ നിന്നും സാമ്പിൾ ഭൂമിയിൽ എത്തി; ഒസൈറിസ് റെക്‌സ് ദൗത്യം വിജയമെന്ന് നാസ

0

വാഷിംഗ്ടൺ: ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിൽ എത്തിച്ച് നാസ. ഇതോടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് നാസ അറിയിച്ചു. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്നതിനുള്ള നാസയുടെ ആദ്യ ദൗത്യമാണ് ഒസൈറിസ് റെക്‌സ്. ഇന്നലെ രാത്രി 8.12-ഓടെയാണ് സാമ്പിളുമായി കാപ്‌സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്.

വളരെ വേഗത്തിൽ ഭൂമിയിലേക്ക് എത്തുന്ന പേടകത്തിന്റെ വേഗത ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചിരുന്നു. 8.18-ന് വലിയ പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്‌സ്യൂൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ വന്നിറങ്ങുകയും ചെയ്തു. ബെന്നുവിൽ നിന്നും രണ്ട് വർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും ഉൾപ്പെടുന്ന സാമ്പിളാണ് കാപ്‌സ്യൂളിൽ ഉള്ളത്.

You might also like