ഉത്തർപ്രദേശിലെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതരായി.

0
ഉത്തർപ്രദേശ്: വ്യാജ മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഏഴുമാസത്തിലേറെ ഉത്തർപ്രദേശിലെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതരായി. ജാമ്യം അനുവദിച്ചിട്ടും ജാമ്യക്കാരെ ലഭിക്കാതെ ഇവരുടെ മോചനം അനിശ്ചിതത്ത്വത്തിലായിരുന്നു.
ഒരു ലക്ഷം രൂപയുടെ വീതം നാലു ജാമ്യക്കാരെ ഏർപ്പാടാക്കിയെങ്കിലും ഭീഷണി നേരിട്ടതിനാൽ അവർ പിന്മാറിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ജനുവരി 24ന് ജലാൽപൂരിൽ ഒരു ഭവന പ്രാർത്ഥന നടക്കുമ്പോഴാണ് ഒരു സംഘം ആളുകൾ വന്ന് യോഗം തടസ്സപ്പെടുത്തുകയും മതപരിവർത്തനാരോപണം ഉന്നയിക്കുകയും ചെയ്തത്. തുടർന്ന് പാസ്റ്റർ ജോസിനെയും ഷീജയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
You might also like