ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമാകുന്നതിനിടെ ഹമാസ് ബന്ദികളാക്കിയ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു.

0

ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമാകുന്നതിനിടെ ഹമാസ് ബന്ദികളാക്കിയ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഇവരില്‍ വിദേശികളുമുണ്ട്. ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ഗാസയിലെ അഞ്ചു കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇതിനിടെ ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ട പലായനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഭീകരര്‍ ബന്ദികളാക്കിയ 250 ഇസ്രായേലികളെ പ്രതിരോധ സേന മോചിപ്പിച്ചു. ഗാസ അതിര്‍ത്തിക്കു സമീപത്തുനിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സേന പങ്കുവച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റില്‍ കടന്നു കയറി 60 ഭീകരരെ വധിച്ച്, ബന്ദികളെ രക്ഷപ്പെടുത്തിയത്. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിലുണ്ട്. 26 ഹമാസ് ഭീകരരെ സൈന്യം പിടികൂടി.

You might also like