ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ
ദുബൈ:അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ട് (ദുബൈ വേൾഡ് സെൻട്രൽ -ഡി.ഡബ്ല്യു.സി) വികസിപ്പിക്കാനുള്ള ദുബൈ ഗവൺമെന്റിന്റെ പദ്ധതികൾ നിലനിൽക്കുന്നതിനിടെ, ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹബ്ബ് സൃഷ്ടിക്കാൻ ദുബൈ ഒരുങ്ങുന്നു. ഡി.ഡബ്ല്യു.സിക്ക് ആത്യന്തികമായി പ്രതിവർഷം 12 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാനാകും. ഇത് ആഗോള ചരക്ക്, ഷിപ്പിങ് കമ്പനികളുടെ അന്താരാഷ്ട്ര അടിത്തറയായി ആസൂത്രണം ചെയ്തിരിക്കുന്ന ഏറ്റവുമടുത്തുള്ള ലോജിസ്റ്റിക്സ് ഡിസ്ട്രിക്റ്റിന്റെ വളർച്ചയെ പിന്തുണക്കും.
ദുബൈയുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗവും മുൻനിര മൾട്ടി-മോഡൽ ആകും. വ്യോമ, നാവിക, കര ബന്ധങ്ങൾക്കുള്ള കാർഗോ ഹബ് കൂടിയാകുമിത്.വളർച്ചയുടെ അടുത്ത യുഗത്തിനായുള്ള കാഴ്ചപ്പാടിന്റെ ഭാഗമായി, എമിറേറ്റ്സ് ഈ കലണ്ടർ വർഷാവസാനത്തോടെ ബോയിങ് 777-8എഫ്, എയർ ബസ് എ350- 1000എഫ് എന്നിവയുമായി 2028- 2029 നും അതിനു ശേഷവുമുള്ള ഭാവി ചരക്ക് വിമാനങ്ങളുടെ കാര്യത്തിൽ പദ്ധതിയിടുന്നുവെന്നും ഇതുസംബന്ധിച്ചറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.