കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പ് നൽകി.  മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടും നിലനിൽക്കുന്നു.

കേരള-ലക്ഷദ്വീപ് തീരത്തിനുമുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കിൽ മഴയ്‌ക്ക് ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. കേരള സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും(തിയറി/പ്രാക്ടിക്കൽ) മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

You might also like