ഇസ്രായേലിലേക്ക് ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം.

0

ടെല്‍അവീവ്: ഇസ്രായേലിലേക്ക് ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലബനന്‍ സായുധ സംഘടനയായ ഹിസ്ബുള്ള രംഗത്തെത്തി. അതിര്‍ത്തി പ്രദേശമായ നഹര്‍യ പട്ടണത്തോട് ചേര്‍ന്നുള്ള ശ്തുല പ്രദേശത്തായിരുന്നു ആക്രമണം. തിരിച്ചടിയായി ഇസ്രായേല്‍ ലബനനിലേക്ക് റോക്കറ്റാക്രമണം നടത്തി.

പിന്നാലെ അതിര്‍ത്തിയോട് ചേര്‍ന്ന് നാല് കിലോമീറ്റര്‍ പരിധിയില്‍ ഇസ്രായേല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അനുവാദം കൂടാതെ പ്രദേശത്തേക്ക് കടക്കുന്ന ആരെയും വെടിവച്ചിടുമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നല്കി.

അതിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിയാന്‍ ഇസ്രായേല്‍ നല്കിയ അന്ത്യശാസനത്തിന്റെ സമയം ഇന്നലെ ഉച്ചയ്‌ക്ക് അവസാനിച്ചു. ഇവിടുള്ളവര്‍ക്ക് തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ ഇസ്രായേല്‍ സുരക്ഷിത ഇടനാഴി തുറന്നിരുന്നു. നിര്‍ദിഷ്ട സമയത്ത് മേഖലയില്‍ ആക്രമണം നടത്തില്ല.
You might also like