ദീപാവലി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

0

ന്യൂഡല്‍ഹി: ദീപാവലി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറികള്‍ എന്നിവയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് സ്‌കീമിന്റെ പരിധിയില്‍ വരാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയില്‍ ഉള്‍പ്പെടുന്ന നോണ്‍ഗസറ്റഡ് ജീവനക്കാര്‍ക്കും ഈ ബോണസ് നല്‍കും. അഡ്‌ഹോക് ബോണസിന്റെ ആനുകൂല്യം കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിലെ യോഗ്യരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഏഴായിരം രൂപ വരെയാണ് ബോണസ് ലഭിക്കുക. ചില ഉപാധികളോടെയാണ് ബോണസ് നല്‍കുക. 2021 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസിന് അര്‍ഹത. ബോണസ് ലഭിക്കാന്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
You might also like