സൗദിയിൽ വിദേശ കമ്പനികൾ ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു

0

ദമ്മാം: സൗദിയിൽ വിദേശ കമ്പനികൾ ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സർവീസിന് തുടക്കം കുറിച്ചത്. പുതിയ ഗതാഗത ലോജിസ്റ്റിക്സ് നിയമമനുസരിച്ച് ബസ് സർവീസിന് ലൈസൻസ് നേടി മൂന്ന് വിദേശ കമ്പനികളുടെ ബസുകളാണ് സർവീസ് ആരംഭിച്ചത്.

പുതിയ ഗതാഗത ലോജിസ്റ്റിക്സ് നിയമമനുസരിച്ച് രാജ്യത്ത് ബസ് സർവീസുകൾ നടത്തുന്നതിന് വിദേശ കമ്പനികൾക്കും അനുവാദമുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തിയാണ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ലൈസൻസ് നേടിയ മൂന്ന് വിദേശ കമ്പനികൾ സർവീസ് തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലേഹ് അൽജാസർ നിർവ്വഹിച്ചു.

You might also like